Pada Poruthanam Lyrics | പടപൊരുതണം

Print Friendly, PDF & Email
Pada Poruthanam Lyrics

Song’s Details

Song Title:
Pada Poruthanam
Singers:
Vinod Nellayi
Lyrics:
Pradeep Iringalakkuda
Music:
Vinod Nellayi

Pada Poruthanam Lyrics(Malayalam)

കൊമ്പുകുഴൽ ഭേരി കേട്ടു ഞെട്ടി എട്ടുദിക്കുകൾ ആ ക്ഷണം കാതുപൊത്തി
ആലവട്ടം വെള്ളിച്ചാമരം വീശുവാൻ താളത്തിൽ അന്നേരം ആയിരങ്ങൾ
വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജപ്രൗഢിയിൽ
മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുത്തണം)

ചാപങ്ങൾ പത്തുകരങ്ങളിലും ജെഖും വെള്ളിപരശുവുവന്നുസലം
മുത്തുകിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം
കൺകെട്ട് കൊണ്ടേട്ട് ഈരട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ
ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം
കപി വാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം (പടപൊരുത്തണം)

യുദ്ധക്കളത്തിൻ മറുകരയിൽ സൗമ്യനാധുവിഭീഷണൻ ഒന്നു ചോന്നു
മാനവേന്ദ്ര രാമ സീതാപതേ ദൂരെ പൂഴിപ്പരപ്പു ഉയർന്നു ആകെ

രാവണൻ നേരിട്ടു യുദ്ധത്തിനെത്തുന്നു ഒന്നുനാം തെല്ലുഭയപ്പെടണം
കുലംമുടിക്കുവാൻ വരുമരജൻ തനി നീചപാവമാ
ഇനി കാര്യകാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുത്തണം)

സിംഹധ്വജം പിടിപ്പിച്ചതേരിൽ അതിൽ വർണ്ണനക്കപ്പുറം ഇന്ദ്രജിത്
ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ഡോദരിക്കിവൻ പൊന്നുമുത്ത്‌
ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചുനിർത്തുവാൻ ഇന്ദ്രജിത്
ഞൊടിയിടയിലും അനുനിമിഷമോ അവൻ ആഞ്ഞടിച്ചിട്ടും
സംഹാരരൂപപ്പുരവും ഇന്ന് കടലെടുത്തിടും (പടപൊരുത്തണം)

തൊട്ടടുത്തെക്ക് മിഴി അയക്കു മേരു പർവതം പോലെ വരുമോരുത്തൻ
രാവണപ്പുത്രനെ ആരറിയും അധികായൻവരുന്നു പടപൊടിക്കാൻ
ഒറ്റക്കു നിന്നിവൻ എത്തുരത്തീടുവാൻ എങ്ങുമേ മണ്ണിലേങ്ങാരുമില്ല
ഹരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം
അധികായകാലമിവിടെ തലയറ്റു വീഴണം (പടപൊരുത്തണം)

മസ്തകജത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്തവീരൻ
നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ
വന്നാൽ തൃശൂലമേന്തിക്കൊണ്ടോടിവരുന്നവൻ ത്രിശ്ശിരസ്സാണെന്ന് ഓർമ വേണം
ഒരു നീതിയും ഒരു ധർമവും വിലപോകില്ലിനി
അവരൊത്തുചേർന്നു നിന്നാൽ കര ദൂരെയാണിനി (പടപൊരുത്തണം)

ഇപ്രകാരം യുദ്ധ തന്ത്രങ്ങളിൽ ശ്രീ രാമൻ മുഴുകുന്നവേളകളിൽ
ഗോപുരുദ്വാരത്തിൽ പംക്തികണ്ഠൻ തന്റെ ആക്ജ്ഞ കൊണ്ടുത്തത നീലശൈലൻ
ഗോപുരദ്വാരങ്ങൾ കാക്കുക വീരരെ രാമാനോടോറ്റക്ക് ഞാൻ പൊരുതാം
അത് പറയവേ തേരുരുളവേ കാറ്റ് ആഞ്ഞടിക്കവേ
കപിപടയിലെടുത്ത തിരകൾ ചെന്നേയ്‌തെടുക്കവേ (പടപൊരുത്തണം)

അട്ടഹസിച്ചവൻ ആഞ്ഞടിച്ചു കണ്ട് ലക്ഷ്മണനോ തന്റെ വില്ലെടുത്തു

മാർഗം തടഞ്ഞതാ രാഘവനും ഉണ്ണി സാഹസം ചെയ്യരുതിന്നു മുന്നേ
ചന്ദ്രഹാസം ദൈവദത്തമാണോർക്കുക ഒക്കുകയില്ലെടാ നേരിടുവാൻ
ആ ഞൊടിയിടെ ശ്രീ മാരുതി കോപിച്ചു ആ ക്ഷണം
ദശമുഖന്റെ ചലനം തടുക്കാൻ തേർ തട്ടിലേറുവാൻ (പടപൊരുത്തണം)

തന്റെ വലംകൈ കൊണ്ടിടിച്ചു പംക്തിഖണ്ഡന്റെ ശ്വാസഗതി പിഴച്ചു
ഇപ്രകാരത്തിൽ വിറങ്ങലിച്ചു നിൽക്കെ രാവണൻ മരുതിയെ തൊഴിച്ചു
താണ്ഡനമേറ്റൊരു ദണ്ഡനയോടിതാ മാരുതി താഴെ നിലത്തുവീണു
ഇതിനാൽപക കലിതുള്ളിയ ശ്രീ പാപകാൽമജൻ
രാവണസിരസങ്ങേറി ഒരു ചടുല നൃത്തമാ (പടപൊരുത്തണം)

കോപം മുഴുത്തൊരു രാവണനോ ക്ഷണം ഞാണിലാദേത്തി ശരമെടുത്തു
താപം ജ്വലിക്കുന്ന ബാണമല്ലോ കണ്ട് ലക്ഷ്മണൻ ഓടിയടുത്തുവല്ലോ
ദിവ്യമാം അസ്ത്രം തോടുത്തയച്ചും കൊണ്ട് മാരുതിക്കിപ്രാണ രക്ഷനൽകാൻ
സൗമിപ്രിയൻ സുമിത്രാത്മജൻ രഘുനന്ദനപ്രിയൻ
നേരിട്ടു നിന്നരംഗം കാണേണ്ട കാഴ്ച്ചയാ (പടപൊരുത്തണം)

ശ്രീ ഹനുമാനൊരു രക്ഷനൽകി തന്റെ രോക്ഷം പുകയും ശരമെടുത്ത്‌
രാക്ഷസരാജന്റെ നേർക്കടുത്ത്‌ ക്ഷണം പോരിന്ന് രണ്ടുപേർ മൽസരിച്ചു
രാക്ഷസരാജന്റെ വില്ലുമുറിച്ചിട്ടും ലക്ഷ്മണനോ ശരമാരികളാ
ഞൊടിയിടകളിൽ കൊടിയിളകവേ ആകാശം ഇരുളിലായ്
വില്ലൂന്നിനിൽക്കയരികെ ആപത്തു നിൽക്കവേ (പടപൊരുത്തണം)

പണ്ടുമയങ്കോടുത്തുള്ള വേല് ദശ ഖണ്ഡനത്തിന്നൊരു കൈക്കരുത്ത്‌

ലക്ഷ്മണമാറിനെ ലക്ഷ്യം വിട്ട് ഇന്നു ചാട്ടിയ വേലിതാ നെഞ്ചകത്ത്‌
താണ്ടിക്കൊണ്ടാക്ഷണം ലക്ഷ്മണനിങ്ങനെ ശ്രീരാമചന്ദ്രനോ ഓടിവന്നു
കണ്ണീരുമായി രഘുനന്ദനൻ വേലൂരിരാഘവൻ
പ്രതികാര ചിന്തയോടെ വില്ലൂന്നി രാഘവൻ (പടപൊരുത്തണം)

മാരുതി ആക്ഷണം ഓടിവന്ന് ശ്രീ രാമനെ തോളിലങ്ങേറ്റി നിന്നു
രാവണനു നേരെ നിന്നെടുത്തു ശ്രീ രാമൻ വെല്ലുവിളിച്ചടുത്തു
ഇന്നരനാഴികകൊണ്ടു നിൻ ചേതന എണ്ണിയെടുക്കും ശ്രീ രാമൻ
ശരമാരിയായി ഇരവീഴുവാൻ പൊരുതുന്നു രണ്ടുപേർ
ശ്രീ രാമരോക്ഷമേറി കൊടുത്തു നിൽക്കുവാൻ (പടപൊരുത്തണം)

ധർമ്മം വിയർത്ത്‌ പടപൊരുതി പംക്തിഖണ്ഡന്റെ തേര് തകർന്നുപോയി
വില്ലുംതുണീരവും ഊർന്നുപോയ് ലങ്ക നാഥന്റെ ശൂരത കാറ്റിലാടി
നട്ടം തിരിഞ്ഞവൻ നിൽക്കുന്ന നേരത്തു വെട്ടം കൊടുത്തത്
ശ്രീരാമൻ പരാക്രമി പെൺമോഹിനി അരുതാത്തതല്ലേടാ
നീ ചെന്നുകൊണ്ടുവാട നിൻ ദിവ്യായുധം (പടപൊരുത്തണം കടലിളകണം (2)

Music Video of Pada Poruthanam Song

Pada Poruthanam Song FAQs & Trivia

Who is the singer of the “Pada Poruthanam” song?

Vinod Nellayi has sung the song.

Who wrote the lyrics of the “Pada Poruthanam” song?

Pradeep Iringalakkuda has written the lyrics.

Who is Given the Music of the “Pada Poruthanam” song?

The music of this song is composed by Vinod Nellayi.

If there are any mistakes in this song’s lyrics, please let us know by submitting the corrections in the comments section.

More Malayalam Songs:-

Leave a Comment